Wed. Nov 6th, 2024

ഐക്യരാഷ്ട്രസഭയുടെ ഇടക്കാല സമാധാന സേനയുടെ ഭാഗമാകാന്‍ സുഡാനിലെ അബൈ മേഖലയില്‍ ഇന്ത്യ വനിതാ സമാധാന സേനാംഗങ്ങളെ വിന്യസിക്കും. രണ്ട് ഓഫീസര്‍മാരും 25 ഉദ്യോഗസ്ഥരും അടങ്ങുന്ന സംഘത്തെയാണ് അബൈ മേഖലയില്‍ ഇന്ത്യ വിന്യസിക്കും.

ഇത് ആദ്യമായാണ് ഇത്രയും വനിതകളെ ഇന്ത്യ യു എന്‍ സാമാധാന ദൗത്യത്തിന്റെ ഭാഗമായി വിന്യസിക്കുന്നത്. 2007-ലും ലൈബീരിയയില്‍ സമ്പൂര്‍ണ വനിതാ സംഘത്തെ ഇന്ത്യ വിന്യസിച്ചിരുന്നു.  ഇന്ത്യന്‍ സേനയുടെ സേവനം  ലൈബിരിയില്‍ 24 മണിക്കുറും സുരക്ഷസംവിധാനത്തില്‍ പൂര്‍ണ്ണ പിന്തുണയാണ് നല്‍കുന്നത് എന്ന് യു എന്‍ അധികൃതര്‍ വാർത്താസമ്മേളന്തതില്‍ വ്യക്തമാക്കി.

By Treesa Mathew

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.