Mon. Dec 23rd, 2024

ലഷ്‌കര്‍ ഇ ത്വയ്ബയുടെ അനുബന്ധ സംഘടനയായ ദി റെസിസ്റ്റന്‍സ് ഫ്രണ്ടിനെ ഭീകര സംഘടനയായി പ്രഖ്യാപിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. യുഎപിഎയുടെ നാലാം ഷെഡ്യൂള്‍ പ്രകാരമാണ് പ്രഖ്യാപനം നടത്തിയത്.

തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കായി ടിആര്‍എഫ് ഓണ്‍ലൈന്‍ മാധ്യമത്തിലൂടെ യുവാക്കളെ റിക്രൂട്ട് ചെയ്യല്‍, നിന്ന് കാശ്മീരിലേക്ക് ആയുധങ്ങളും മയക്കുമരുന്നുകളും കടത്തല്‍ തുടങ്ങിയ ഗുരുതര കുറ്റകൃത്യങ്ങളില്‍ ടിആര്‍എഫ് ഏര്‍പ്പെട്ടിരുന്നു. 2022ല്‍ കാശ്മീരില്‍ കൊല്ലപ്പെട്ട തീവ്രവാദികളില്‍ ഏറ്റവും കൂടുതല്‍ പേര്‍ ടിആര്‍എഫില്‍ നിന്നുള്ളവരാണ്.

By Treesa Mathew

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.