Mon. Dec 23rd, 2024

പതിനഞ്ചാം കേരള നിയമസഭയുടെ എട്ടാമത് സമ്മേളനം ജനുവരി 23 മുതല്‍ ആരംഭിക്കും, സമ്മേളനം വിളിച്ചു ചേര്‍ക്കുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.

ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്റെ കരട് മന്ത്രിസഭാ ഉപസമിതി തയ്യാറാക്കും, ഗവര്‍ണറുമായി ശീതസമരം തുടരുന്ന സാഹചര്യത്തില്‍ നയപ്രഖ്യാപനം ഒഴിവാക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍, ഗവർണറുടെ പ്രസംഗത്തോടെ നിയമസഭയുടെ ബജറ്റ് സമ്മേളനം ആരംഭിക്കാൻ മന്ത്രിസഭായോഗം തീരുമാനിക്കുകയായിരുന്നു.

ഇതിനു വഴിയൊരുക്കാനായി ഡിസംബർ 13ന് അവസാനിച്ച നിയമസഭാ സമ്മേളനം പിരിഞ്ഞതായി ഗവർണറെ അറിയിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. ഇതിന് ഗവർണര്‍ അനുമതി നൽകിയിട്ടുണ്ട്.

ഘടകകക്ഷി നേതാക്കളായ മന്ത്രിമാരുടെ യോഗം മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചുചേർത്താണ് മുൻ ധാരണ ഉപേക്ഷിച്ചത്. സിപിഎം, സിപിഐ സംസ്ഥാന സെക്രട്ടറിമാരുമായും പിണറായി ചര്‍ച്ച നടത്തി.

By Treesa Mathew

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.