ഉത്തരാഖണ്ഡിലെ ഹാൽദ്വാനിയിൽ റെയിൽവേയുടെ ഉടമസ്ഥതയിലുള്ള 29 ഏക്കർ പ്രദേശം ഒഴിപ്പിക്കാനുള്ള ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു. വിഷയത്തില്‍ മനുഷ്യത്വപരമായ കാര്യങ്ങളുണ്ടെന്ന് സുപ്രീംകോടതി പറഞ്ഞു. 50 വര്‍ഷത്തിലേറെയായി ആളുകള്‍ താമസിക്കുമന്ന പ്രദേശമാണ് ഇത്. ഉത്തരാഖണ്ഡ് സര്‍ക്കാരിനും റെയില്‍വെയ്ക്കും നോട്ടീസ് അയയ്ക്കാനും കോടതി തീരുമാനിച്ചു. ഹാൽദ്വാനിയിൽ റെയിൽവേയുടെ ഉടമസ്ഥതയിലുള്ള പ്രദേശത്ത് നാലായിരത്തിലധികം കുടുംബങ്ങളാണ് താമസിക്കുന്നത്.
നാലു സർക്കാർ സ്കൂളുകളും 11 സ്വകാര്യ സ്കൂളുകളും ഒരു ബാങ്കും രണ്ട് വൻകിട കുടിവെള്ള ടാങ്കുകളും 10 മുസ്‍ലിം പള്ളികളും നാല് അമ്പലങ്ങളും ഒട്ടേറെ കടകളും പ്രദേശത്തുണ്ട്.നീണ്ടകാലത്തെ നിയമപോരാട്ടത്തിനൊടുവിലാണ് പ്രദേശത്തെ കയ്യേറ്റം ഒഴിപ്പിക്കണമെന്ന ഉത്തരാഖണ്ഡ് ഹൈക്കോടതി ഉത്തരവ് ഉണ്ടാകുന്നത്. തുടര്‍ന്ന്, ജനുവരി ഒൻപതിനകം ഇവിടെനിന്ന് ഒഴിയാൻ ആവശ്യപ്പെട്ട് ജില്ലാ ഭരണകൂടം 2022 ഡിസംബർ 20ന് പ്രദേശത്തുളളവര്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു. ഹാൽദ്വാനി റെയിൽവേ സ്റ്റേഷന്റെ രണ്ടു കിലോമീറ്ററോളം പരിധിയിൽ താമസിക്കുന്നവര്‍ക്കാണ് കോടതി വിധി എതിരായിട്ടുളളത്. കോടതിവിധി നടപ്പാക്കുന്നതിനു മുന്നോടിയായിപരിശോധനയ്ക്ക് എത്തിയപ്പോൾ, പ്രദേശവാസികൾ കടുത്ത പ്രതിഷേധവുമായാണ് അധികൃതരെ നേരിട്ടത്.