Tue. Nov 5th, 2024

തലച്ചോര്‍ ഉള്‍പ്പെടെ ശരീരത്തിന്റെ പല അവയവങ്ങളിലേക്ക് പടരുന്ന കൊറോണ വൈറസ് ഇവിടങ്ങളില്‍ എട്ട് മാസത്തോളം തങ്ങി നില്‍ക്കുമെന്ന് പഠനം. അമേരിക്കയിലെ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്‌സ് ഓഫ് ഹെല്‍ത്ത് ആണ് പഠനം നടത്തിയത്.

പ്രതിരോധ കുത്തിവയ്പ്പ് എടുക്കാതെ മരിച്ച രോഗികളുടെ സാംപിളുകളാണ് പരിശോധിച്ചത്. 2020 ഏപ്രിലിനും 2021 മാര്‍ച്ചിനും ഇടയിലാണ് മരണപ്പെട്ടവരുടെ മൃതദേഹ പരിശോധന സാംപിളുകളാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. 44 പേരുടെ മൃതദേഹ പരിശോധനയാണ് നടത്തിയത്.

44 പേരുടെ ശരാശരി പ്രായം 62.5 ആണ്, ശ്വാസകോശമല്ലാതെയുള്ള ശരീരത്തിന്റെ മറ്റിടങ്ങളിലും ലക്ഷണങ്ങള്‍ പ്രത്യക്ഷമായി ആദ്യ രണ്ടാഴ്ചയ്ക്കകം വൈറസ് പെരുകി.

തലച്ചോറിന് പുറമേ അഡ്രിനല്‍ ഗ്രന്ഥി, കണ്ണ്, ഹൃദയം, ലിംഫ് നോഡുകള്‍, ദഹനനാളി എന്നിവിടങ്ങളിലും വൈറസ് സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. ശരീരത്തിന്റെ 55 ഇടങ്ങളില്‍ 25 ഇടത്തും വൈറസ് സാന്നിധ്യമുണ്ട്, ശരീരത്തിലെ 84 വ്യത്യസ്ത ദ്രവങ്ങളിലും ഇടങ്ങളിലും വൈറല്‍ ആര്‍എന്‍എ ഉണ്ടായിരുന്നതായും പഠനം പറയുന്നു.

By Treesa Mathew

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.