Wed. Jan 15th, 2025

മധ്യപ്രദേശ് സാഗറില്‍ കൊലപാതകക്കേസില്‍ പ്രതിയായ ബിജെപി നേതാവിന്റെ ഹോട്ടല്‍ പൊളിച്ചുനീക്കി. മിശ്രി ചന്ദ് ഗുപ്ത എന്നയാളുടെ ഹോട്ടലാണ് പൊളിച്ചുനീക്കിയത്. ജില്ലാ ഭരണകൂടത്തിന്റേതാണ് നടപടി. മിശ്രിയുടെ കാറിടിച്ച് ജഗദീഷ് യാദവ് എന്ന യുവാവ് മരിച്ചതിനെത്തുടര്‍ന്ന് ഹോട്ടലിനെതിരെയും പ്രതിഷേധം ഉയര്‍ന്നിരുന്നു.

സംഭവത്തില്‍ മിശ്രി ചന്ദ് ഗുപ്തയടക്കം എട്ടുപേര്‍ക്കെതിരെയും പൊലീസ് കേസെടുത്തിരുന്നു. ഡിസംബര്‍ 22 നാണ് ജഗദീഷ് യാദവ് മിശ്രി ചന്ദിന്റെ എസ്യുവി ഇടിച്ച് കൊല്ലപ്പെടുന്നത്. സംഭവത്തില്‍ മിശ്രി ചന്ദിനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്റ് ചെയ്തിരുന്നു.

By Treesa Mathew

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.