Mon. Dec 23rd, 2024

സംസ്ഥാന നിയമസഭയുടെ ബജറ്റ് സമ്മേളനം ചേരുന്നത് തീരുമാനിക്കാനായി നാളെ മന്ത്രിസഭായോഗം ചേരും. ബജറ്റ് അവതരണ തീയതി അടക്കം തീരുമാനിക്കും. ഓണ്‍ലൈന്‍ ആയാണ് യോഗം ചേരുന്നത്. നിലവിലെ നിയമസഭ സമ്മേളനം പിരിയുന്നതായും ഗവര്‍ണറെ അറിയിക്കും. പുതുവര്‍ഷം ആദ്യം വിളിച്ചു ചേര്‍ക്കുന്ന സഭാ സമ്മേളനത്തില്‍ ഗവര്‍ണറുടെ നയപ്രഖ്യാപനവും ഉണ്ടായേകും. നേരത്തെ ഗവര്‍ണറും സര്‍ക്കാരും തമ്മില്‍ അഭിപ്രായ വ്യത്യാസം നിലനിന്ന സാഹചര്യത്തില്‍, കഴിഞ്ഞമാസം വിളിച്ചു ചേര്‍ത്ത പ്രത്യേക നിയമസഭ സമ്മേളനം പിരിഞ്ഞതായി ഗവര്‍ണറെ അറിയിച്ചിരുന്നില്ല.

ഇതോടെ, കഴിഞ്ഞ സമ്മേളനത്തിന്‍രെ തുടര്‍ച്ചയെന്നോണം നിയമസഭ സമ്മേളിക്കാനും ഗവര്‍ണറുടെ നയപ്രഖ്യാപനം ഒഴിവാക്കാനുമാണ് സര്‍ക്കാരിന്റെ നീക്കമെന്ന വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ സജി ചെറിയാന്‍ വീണ്ടും മന്ത്രിയാകുന്ന വിഷയത്തില്‍ ഗവര്‍ണര്‍ നിലപാടില്‍ അയവു വരുത്തിയതും സര്‍ക്കാരിന്റെ മനംമാറ്റത്തിന് കാരണമായെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

By Treesa Mathew

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.