Wed. Jan 22nd, 2025

വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കി ക്രിസ്റ്റ്യാനോ. മാഞ്ചസ്റ്റര്‍ യുനൈറ്റഡ് വിട്ട് സൗദി ക്ലബായ അല്‍നാസറില്‍ ചേര്‍ന്നതിനു പിന്നാലെ  ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്ക് നേരിടേണ്ടി വരുന്നത് നിരവധി വിമര്‍ശനങ്ങളാണ്. യൂറോപ്പിന് വേണ്ടി കളിക്കാതെ ഏഷ്യന്‍ രാജ്യമായ സൗദിക്ക് വേണ്ടി കളിക്കാന്‍ ഇറങ്ങിയതിനെ ചൊല്ലിയായിരുന്നു ഏറെ വിമര്‍ശനങ്ങള്‍. ബ്രസീല്‍, ആസ്‌ട്രേലിയ, യു എസ്, പോര്‍ച്ചുഗല്‍ എന്നിവിടങ്ങളില്‍ നിന്നൊക്കെയും നിരവധി ഓഫറുകള്‍ ലഭിച്ചുവെന്നും അല്‍നാസര്‍ ക്ലബിന് വാക്കു നല്‍കിപ്പോയതിനാല്‍ പരിഗണിക്കാതിരുന്നതാണെന്നും താരം വ്യക്തമാക്കി. പുതിയ ക്ലബിനൊപ്പമെത്തിയ ശേഷം നടത്തിയ ആദ്യ വാര്‍ത്താസമ്മേളനത്തിലാണ് താരരത്തിന്റെ  വിശദീകരണം.

‘എല്ലാം താന്‍ നേടിയിട്ടുണ്ട്. യൂറോപിലെ ഏറ്റവും പ്രമുഖമായ ക്ലബുകള്‍ക്കു വേണ്ടി കളിച്ചിട്ടുണ്ട്. ഇനി ഏഷ്യയില്‍ പുതിയ വെല്ലുവിളി നേരിടാമെന്നു വെച്ചു” എന്നും താരം പറയുന്നു.അഞ്ചു തവണ ബാലണ്‍ ദി ഓര്‍ പുരസ്‌കാര ജേതാവായ ക്രിസ്റ്റ്യാനോക്ക് പുതിയ ക്ലബില്‍ വന്‍വരവേല്‍പാണ് ലഭിച്ചത്.

By Treesa Mathew

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.