Wed. Jan 22nd, 2025

സൗദിയിലെ അല്‍ നസ്ര്‍ ക്ലബുമായി കരാറിലേര്‍പ്പെട്ടതിനുശേഷം പോര്‍ച്ചുഗല്‍ ഫുട്ബാള്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ റിയാദിലെത്തി. കുടുംബത്തോടൊപ്പം സ്വകാര്യ വിമാനത്തില്‍ റിയാദിലെത്തിയ റൊണാള്‍ഡോയെ സൗദി കായിക മന്ത്രാലയം, അല്‍നസ്ര്‍ ക്ലബ് അധികൃതര്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.

ഇന്ന് ആയിരക്കണക്കിന്  ആരാധകരുടെ സാന്നിധ്യത്തില്‍ ക്ലബ് റൊണാള്‍ഡോയെ ഔദ്യോഗികമായി അവതരിപ്പിക്കും. രാത്രി ഏഴു മണിക്കാണ് അല്‍ നസ്ര്‍ സ്‌ക്വയറില്‍ താരമെത്തുക. കളിക്കളത്തില്‍ ഇറങ്ങുന്നതിനു മുമ്പ് അദ്ദേഹത്തിന് ആരോഗ്യപരിശോധന നടത്തും. ഏഴാം നമ്പര്‍ ജഴ്‌സിയാണ് അല്‍ നസ്ര്‍ ക്ലബ്ബിലും താരം ഉപയോഗിക്കുക.

By Treesa Mathew

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.