Sat. Nov 23rd, 2024

ഈ വര്‍ഷത്തെ പ്രവാസി ഭാരതീയ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ഈ മാസം 8 മുതല്‍ 10 വരെ മധ്യപ്രദേശിലെ ഇന്‍ഡോറില്‍ പ്രവാസി ഭാരതീയ ദിവസ് സമ്മേളനം നടക്കുന്നതിന്റെ മുന്നോടിയാണ് വിദേശ രാജ്യങ്ങളിലെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന 27 പേര്‍ക്ക് രാഷ്ട്രപതി പുരസ്‌കാരം പ്രഖ്യാപിച്ചത്.

വൈദ്യശാസ്ത്ര രംഗത്തെ മികവിന് ഡോക്ടര്‍ അലക്‌സാണ്ടര്‍ മാളിയേക്കല്‍ ജോണ്‍, യു.എ.ഇ വ്യവസായിയായ സിദ്ദാര്‍ത്ഥ് ബാലചന്ദ്രന്‍, ഫെഡ്എക്‌സ് സി.ഇ.ഒ രാജേഷ് സുബ്രഹ്മണ്യം എന്നിരടക്കമുള്ളവരാണ് പുരസ്‌കാരത്തിന് അര്‍ഹരായത്.

ഗള്‍ഫ് മേഖലയില്‍ നിന്ന് പുരസ്‌കാരം ലഭിച്ച ഏക പ്രവാസിയാണ് സിദ്ദാര്‍ത്ഥ് ബാലചന്ദ്രന്‍. പ്രവാസികള്‍ക്ക് രാജ്യം നല്‍കുന്ന ഏറ്റവും വലിയ പുരസ്‌കാരമാണ് പ്രവാസി ഭാരതീയ സമ്മാന്‍. 

 

By Treesa Mathew

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.