Fri. May 17th, 2024

പ്രധാനമന്ത്രി നരേന്ദ്ര മോദി 108-ാമത് ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസിനെ ഇന്ന്  അഭിസംബോധന ചെയ്യും. ‘സ്ത്രീ ശാക്തീകരണത്തിനൊപ്പം സുസ്ഥിര വികസനത്തിനായുള്ള ശാസ്ത്രവും സാങ്കേതികവിദ്യയും’ എന്നതാണ് ഈ വര്‍ഷത്തെ ഐഎസിയുടെ പ്രധാന പ്രമേയം, കൂടാതെ ശാസ്ത്ര-സാങ്കേതിക രംഗത്തെ സ്ത്രീകളുടെ പ്രാതിനിധ്യം വര്‍ദ്ധിപ്പിക്കുന്നതിനുള്ള നടപടികളെക്കുറിച്ച് ആലോചിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നവര്‍ സ്ത്രീ ശാക്തീകരണം, സുസ്ഥിര വികസനത്തില്‍ ശാസ്ത്ര സാങ്കേതിക വിദ്യകളുടെ പങ്ക് എന്നീ വിഷയങ്ങളില്‍ ചര്‍ച്ചകള്‍ നടത്തുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് പ്രസ്താവനയില്‍ അറിയിച്ചു.

സയന്‍സ്, ടെക്നോളജി, എഞ്ചിനീയറിംഗ്, മാത്തമാറ്റിക്‌സ് വിദ്യാഭ്യാസം, ഗവേഷണം എന്നിവയില്‍ സ്ത്രീകള്‍ക്ക് തുല്യ പ്രവേശനം നല്‍കുന്നതിനുള്ള വഴികള്‍ കണ്ടെത്തുന്നതിനൊപ്പം അദ്ധ്യാപനം, ഗവേഷണം, വ്യവസായം എന്നീ ഉന്നത തലങ്ങളില്‍ സ്ത്രീകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നതിനുള്ള വഴികള്‍  ചര്‍ച്ച ചെയ്യും. ശാസ്ത്രസാങ്കേതിക രംഗത്തെ സ്ത്രീകളുടെ സംഭാവനകള്‍ പ്രദര്‍ശിപ്പിക്കുന്നതിനുള്ള പ്രത്യേക പരിപാടിയും നടക്കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് കൂട്ടിച്ചേര്‍ത്തു.

By Treesa Mathew

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.