Thu. Apr 24th, 2025

പുതിയ ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ നയിക്കുന്ന ടീം ഇന്ത്യയ്ക്ക് ട്വന്റി-20 ക്രിക്കറ്റില്‍ ഇന്ന് ആദ്യ മത്സരം. ശ്രീലങ്കയ്‌ക്കെതിരായ ട്വന്റി-20 പരമ്പരയിലെ ആദ്യ മത്സരം ഇന്നു രാത്രി ഏഴുമണിക്ക് മുംബൈയിലെ വാങ്കെഡെ സ്റ്റേഡിയത്തില്‍ നടക്കും. മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്.  വിരാട് കോലി, രോഹിത് ശര്‍മ, കെ എല്‍ രാഹുല്‍ എന്നീ സീനിയര്‍ താരങ്ങള്‍ പരമ്പരയില്‍ കളിക്കുന്നില്ല. ന്യൂസീലന്‍ഡിനെതിരായ പരമ്പര വിജയത്തിനുശേഷം ഹാര്‍ദിക് നയിക്കുന്ന രണ്ടാമത്തെ പരമ്പരയാണിത്.

ബംഗ്ലാദേശിനെതിരേയുള്ള മത്സരത്തിനിടെ വിരലിന് പരിക്കേറ്റ രോഹിത് ശര്‍മയ്ക്ക് വിശ്രമം അനുവദിച്ചതോടെയാണ് ടീമിനെ നയിക്കേണ്ട ചുമതല പാണ്ഡ്യക്ക് ലഭിച്ചത്. മലയാളി താരം സഞ്ജു സാംസണും ടീമിലുണ്ട്

By Treesa Mathew

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.