Wed. Jan 22nd, 2025

മഞ്ജു വാര്യര്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘ആയിഷ’യിലെ സെക്കന്‍ഡ് കാരക്ടര്‍ പോസ്റ്റര്‍ പുറത്ത്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ മഞ്ജു വാര്യരാണ് കാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടത്. ക്ലാസ്‌മേറ്റ്‌സ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ രാധികയാണ് ചിത്രത്തില്‍ നിഷ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. രാധികയെ പ്രത്യേകം പരിചയപ്പെടുത്തേണ്ടതില്ലെന്നും ക്ലാസ്‌മേറ്റ്‌സിലൂടെ എല്ലാവര്‍ക്കും പരിചിതയാണെന്നും മഞ്ജു ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. ചിത്രം ജനുവരി 20നു പ്രദര്‍ശനത്തിനെത്തും. ആമിര്‍ പള്ളിക്കലാണ് ചിത്രത്തിന്റെ സംവിധായകന്‍. ചിത്രത്തിലെ ഗാനങ്ങള്‍ക്ക് കൊറിയോഗ്രഫി നിര്‍വ്വഹിച്ചിരിക്കുന്നത് പ്രഭു ദേവയാണ്.കൃഷ്ണ ശങ്കര്‍, സജ്‌ന തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 

 

 

By Treesa Mathew

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.