Sat. Feb 22nd, 2025

ഇന്ന് പുലര്‍ച്ചെ രാജസ്ഥാനിലെ പാലിക്ക് സമീപം സൂര്യനഗരി എക്സ്പ്രസിന്റെ എട്ട് കോച്ചുകള്‍ പാളം തെറ്റി. ജോധ്പൂര്‍ ഡിവിഷനിലെ രാജ്കിയവാസ്-ബോമദ്ര സെക്ഷനുമിടയില്‍ പുലര്‍ച്ചെ 3:27നായിരുന്നു സംഭവം. ബാന്ദ്ര ടെര്‍മിനസില്‍ നിന്ന് ജോധ്പൂരിലേക്ക് പോവുകയായിരുന്നു ട്രെയിന്‍.

നോര്‍ത്ത് വെസ്റ്റേണ്‍ റെയില്‍വേയുടെ കണക്കനുസരിച്ച് ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 10 ഓളം യാത്രക്കാര്‍ക്ക് പരിക്കേറ്റു. ജോധ്പൂരില്‍ നിന്ന് റെയില്‍വേ അപകട ദുരിതാശ്വാസ ട്രെയിന്‍ അയച്ചു. ഉന്നത ഉദ്യോഗസ്ഥര്‍ ഉടന്‍ സംഭവസ്ഥലത്തെത്തും. നോര്‍ത്ത് വെസ്റ്റേണ്‍ റെയില്‍വേ ജനറല്‍ മാനേജരും മറ്റ് ഉന്നത ഉദ്യോഗസ്ഥരും ജയ്പൂരിലെ ആസ്ഥാനത്തെ കണ്‍ട്രോള്‍ റൂമില്‍ സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണെന്ന് ചീഫ് പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ പറഞ്ഞു.

By Treesa Mathew

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.