Mon. Dec 23rd, 2024

കണ്ണൂര്‍ വിസി പുനര്‍നിയമനം ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ സുപ്രീം കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ജസ്റ്റിസ് അബ്ദുള്‍ നസീര്‍ അധ്യക്ഷനായ ബെഞ്ചാകും ഹര്‍ജികള്‍ പരിഗണിക്കുക. കേസ് പരിഗണിക്കുന്നത് മാറ്റിവെക്കണമെന്നാവശ്യപ്പെട്ട് വിസിയുടെ അഭിഭാഷകന്‍ അനിരുദ്ധ് സംഗനെരിയ സുപ്രീംകോടതി രജിസ്ട്രാര്‍ക്ക് കത്ത് നല്‍കിയിട്ടുണ്ട്. നാല് ആഴ്ചത്തെ സമയമാണ് മറുപടി ഫയല്‍ ചെയ്യാന്‍ വിസി തേടിയിരിക്കുന്നത്.

കേസില്‍ എതിര്‍കക്ഷിയായ സംസ്ഥാന സര്‍ക്കാരും ഇതുവരെ മറുപടി നല്‍കിയിട്ടില്ല. കണ്ണൂര്‍ സര്‍വകലാശാല സെനറ്റംഗം ഡോക്ടര്‍ പ്രേമചന്ദ്രന്‍ കീഴോത്ത്, അക്കാദമിക് കൗണ്‍സില്‍ അംഗം ഷിനോ പി ജോസ് എന്നിവരാണ് ഹര്‍ജിക്കാര്‍. ഹര്‍ജികളില്‍ എതിര്‍ കക്ഷിയായ ചാന്‍സലര്‍ക്കും കോടതി നോട്ടീസ് അയച്ചിരുന്നു.

By Treesa Mathew

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.