Mon. Dec 23rd, 2024

ജമ്മു കശ്മീരിലെ രജൗരി ജില്ലയിലെ ഗ്രാമത്തില്‍ തോക്കുധാരികള്‍ നടത്തിയ ആക്രമണത്തെ തുടര്‍ന്ന് മൂന്ന് സാധാരണക്കാര്‍ കൊല്ലപ്പെടുകയും ഒമ്പത് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ദീപക് കുമാര്‍, സതീഷ് കുമാര്‍, പ്രീതം ലാല്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിനു പിന്നാലെ പൊലീസും ജില്ലാ ഭരണകൂടവും സ്ഥലത്തെത്തി.

വെടിയേറ്റ് പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. ദാംഗ്രി ഗ്രാമത്തില്‍ ഗ്രാമവാസികള്‍ക്ക് നേരെ രണ്ട് ആയുധധാരികള്‍  വെടിയുതിര്‍ക്കുകയായിയിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.  പരിക്കേറ്റവരെ ചികിത്സയ്ക്കായി എത്തിച്ച രജൗരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സംഘര്‍ഷാവസ്ഥയാണ്. പരിക്കേറ്റ ഒരാളുടെ ശരീരത്തില്‍ ഒന്നിലധികം ബുള്ളറ്റ് മുറിവുകള്‍ കണ്ടെത്തിയതായി രജൗരിയിലെ അസോസിയേറ്റഡ് ഹോസ്പിറ്റല്‍ മെഡിക്കല്‍ സൂപ്രണ്ട് ഡോ. മെഹ്മൂദ് പറഞ്ഞു.

ജില്ലയില്‍ കഴിഞ്ഞ രണ്ട് ആഴ്ചയ്ക്കിടെ നടക്കുന്ന രണ്ടാമത്തെ ഭീകരാക്രമണമാണിത്. ഡിസംബര്‍ 16ന് നടന്ന ആക്രമണത്തില്‍ രണ്ട് സാധാരണക്കാര്‍ കൊല്ലപ്പെട്ടിരുന്നു.

By Treesa Mathew

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.