Mon. Dec 23rd, 2024

ഉറുഗ്വായ് സ്‌ട്രൈക്കര്‍ ലൂയി സുവാരസ് ബ്രസീല്‍  ടീം ഗ്രെമിയോയിലേക്ക്. ലിവര്‍പൂള്‍, ബാഴ്‌സലോണ, അറ്റ്‌ലറ്റികോ മഡ്രിഡ് എന്നിവയിലായി നീണ്ട കാലം പന്തുതട്ടിയ സുവാരസ് മഡ്രിഡ് ടീമുമായി കരാര്‍ അവസാനിച്ചതിനു പിന്നാലെ കഴിഞ്ഞ ജൂലൈയില്‍ ഉറുഗ്വായ് ക്ലബായ നാഷ്ണലിലെത്തിയിരുന്നു.

16 മത്സരങ്ങളില്‍ നിന്നായി  എട്ടു ഗോളുകള്‍ നേടിയ സുവാരസ് ടീമിന് ഉറുഗ്വായ് ചാമ്പ്യന്‍ഷിപ്പും നല്‍കിയാണ് ബ്രസീലിലേക്ക് പറക്കുന്നത്. പുതിയ ജഴ്‌സിയില്‍ ജനുവരി 17നാകും സുവാരസിന്റെ അരങ്ങേറ്റ മത്സരം. പുതിയ ക്ലബിലും തന്റെ ഇഷ്ട നമ്പറായ ഒമ്പത് തന്നെയാകും സുവാരസ് സ്വീകരിക്കുക.

By Treesa Mathew

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.