Sun. Apr 28th, 2024

അന്തരിച്ച ഫുട്ബാള്‍ ഇതിഹാസം പെലെയുടെ സംസ്‌കാരച്ചടങ്ങുകള്‍ ഇന്നും നാളെയുമായി നടക്കും. ഇന്ന് രാവിലെ പ്രാദേശിക സമയം പത്തോടെ സാവോപോളോയിലെ ആശുപത്രിയില്‍ നിന്ന് മൃതദേഹം വില ബെല്‍മിറോ സ്റ്റേഡിയത്തിലെത്തിച്ച് പൊതുദര്‍ശനത്തിന് വയ്ക്കും.

നാളെ രാവിലെ 10വരെയാണ്  അന്ത്യാഞ്ജലി അര്‍പ്പിക്കുക. തുടര്‍ന്ന് സാന്റോസിലെ തെരുവീഥിയിലൂടെ വിലാപയാത്ര നടത്തും. പെലെയുടെ അമ്മ രോഗിയായി അബോധാവസ്ഥയില്‍ കഴിയുന്ന വസതിക്ക് മുന്നിലൂടെയാവും വിലാപയാത്ര കടന്നു പോവുക.നാര്‍ക്കോപോളി എക്യുമെനിക്ക സെമിത്തേരിയില്‍ നടക്കുന്ന സംസ്‌കാരച്ചടങ്ങില്‍ കുടുംബാംഗങ്ങള്‍ മാത്രമേ പങ്കെടുക്കൂ.

By Treesa Mathew

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.