Mon. May 6th, 2024

കാര്‍ അപകടത്തില്‍ പരിക്കേറ്റ് ഡെറാഡൂണിലെ മാക്‌സ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിന്റെ ആരോഗ്യനില മെച്ചപ്പെട്ടതായി ആശുപത്രിവൃത്തങ്ങള്‍ വ്യക്തമാക്കി. വിദഗ്ധ ചികിത്സക്കായി റിഷഭ് പന്തിനെ ഡല്‍ഹിയിലെ ആശുപത്രിയിലേക്ക് എയര്‍ ലിഫ്റ്റ് ചെയ്യാന്‍ ബിസിസിഐ തയാറെടുക്കുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നെങ്കിലും തല്‍ക്കാലും അദ്ദേഹം ഡെറാഡൂണിലെ മാക്‌സ് ആശുപത്രിയില്‍ തന്നെ ചികിത്സയില്‍ തുടരും.

ലിഗമെന്റ് ഇഞ്ച്വറി മാറാന്‍ മൂന്നു മുതല്‍ ആറു മാസം വരെ വേണ്ടിവരുമെന്ന് ഋഷികേശ് എയിംസിലെ ഡോക്ടറായ ക്വമര്‍ അസം വ്യക്തമാക്കി. പരിക്കിന്റെ തീവ്രത കൂടുതലാണെങ്കില്‍ സമയവും കൂടുമെന്നും പൂര്‍ണമായ റിപ്പോര്‍ട്ടുകള്‍ ലഭിച്ച ശേഷം മാത്രമേ കൃത്യമായ സമയം പറയാന്‍ സാധിക്കുകയുള്ളൂവെന്നും ക്വമര്‍ അസം വ്യക്തമാക്കി.

ഋഷഭ് പന്തിന് ഐപിഎല്‍ സീസണ്‍ നഷ്ടമാകുമോയെന്ന കാര്യത്തില്‍ ഇതുവരെ കൃത്യമായ വിവരം പുറത്തുവന്നിട്ടില്ല. മാര്‍ച്ച് 25നാണ് ഐപിഎല്ലിന്റെ 16ാമത് സീസണ് തുടക്കമാകുന്നത്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് ടീമിന്റെ ക്യാപ്റ്റനാണ് ഋഷഭ് പന്ത്.

By Treesa Mathew

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.