Thu. Apr 25th, 2024

സജി ചെറിയാന്റെ മന്ത്രിസഭാ പുനപ്രവേശനത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നിലപാട് നിര്‍ണായകം. പ്രതിപക്ഷവും ബിജെപിയും ഉയര്‍ത്തുന്ന ശക്തമായ പ്രതിഷേധം അവഗണിച്ച് മുന്നോട്ട് പോകുന്ന സിപിഐഎമ്മിന് ഗവര്‍ണറുടെ തീരുമാനം നിര്‍ണായകമാണ്. ഗവര്‍ണര്‍ നാളെ കേരളത്തില്‍ തിരിച്ചെത്തിയിട്ടാകും സജിചെറിയന്റെ സത്യപ്രതിജ്ഞയില്‍ തീരുമാനമെടുക്കുക. 

അതേസമയം സജി ചെറിയാന്റെ സത്യപ്രതിജ്ഞയില്‍ ഗവര്‍ണര്‍ നിയമോപദേശം തേടി ഹൈക്കോടതിയിലെ ഗവര്‍ണറുടെ സ്റ്റാന്‍ഡിങ്ങ് കൗണ്‍സിലിനോട് ഉപദേശം തേടിയത്. സജി ചെറിയാന്റെ സത്യപ്രതിജ്ഞയില്‍ നിയമതടസ്സമുണ്ടോ എന്നാണ് പരിശോധിക്കുക. നിയമസഭാ സമ്മേളനത്തിന് മുന്‍പ് സത്യപ്രതിജ്ഞ നടത്താനാണ് ധാരണ. ഗവര്‍ണറുടെ സൗകര്യം നോക്കി തിയതി നിശ്ചയിക്കാന്‍ മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തിയിരുന്നു. സജി ചെറിയാന് നേരത്തെ കൈകാര്യം ചെയ്തിരുന്ന ഫിഷറീസ്, സിനിമാ സാംസ്‌കാരികവകുപ്പുകള്‍ തന്നെ നല്‍കാനാണ് തീരുമാനം. 

 

By Treesa Mathew

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.