ഡല്‍ഹിയില്‍ ഭൂചലനം. ഇന്ന് പുലര്‍ച്ചെയാണ് ഡല്‍ഹിയിലും സമീപ മേഖലകളിലും ഭൂചലനം ഉണ്ടായത്. സംഭവത്തില്‍ ആളപായമോ നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ല. നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി പ്രകാരം റിക്ടര്‍ സ്‌കെയിലില്‍ 3.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഡല്‍ഹി എന്‍സിആറില്‍ ഉണ്ടായത്. ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം ഹരിയാനയിലെ ഝജ്ജറാണെന്നും ഭൂമിയില്‍ നിന്ന് 5 കിലോമീറ്റര്‍ താഴ്ച്ചയിലായിരുന്നു പ്രഭവകേന്ദ്രമെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി ട്വീറ്റ് ചെയ്തു.
നേരത്തെ നവംബര്‍ 12 ന് ഡല്‍ഹി എന്‍സിആറില്‍ ഭൂചലനം അനുഭവപ്പെട്ടിരുന്നു. നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി അനുസരിച്ച്, നവംബര്‍ 12ന് രാത്രി 7:57 ന് നേപ്പാളില്‍ ഉണ്ടായ ഭൂചലനത്തിന്റെ തീവ്രത റിക്ടര്‍ സ്‌കെയിലില്‍ 5.4 ആയിരുന്നു. ഭൂകമ്പത്തിന്റെ ആഴം ഭൂമിയില്‍ നിന്ന് 10 കിലോമീറ്റര്‍ താഴ്ച്ചയിലായിരന്നു എന്‍സിഎസ് പറഞ്ഞു.