ഇത്തവണത്തെ റിപബ്ലിക് ദിന പരേഡില്‍ ഫ്ളോട്ട് അവതരിപ്പിക്കുന്ന സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളവും. കഴിഞ്ഞ ഒരു മാസക്കാലം നടന്ന ആറ് റൗണ്ട് സ്‌ക്രീനിങ്ങിലാണ് കേരളം തിരഞ്ഞെടുക്കപ്പെട്ടത്. കഴിഞ്ഞ തവണ കേരളത്തിന്റെ നിശ്ചലദൃശ്യത്തിന് അനുമതി ലഭിച്ചിരുന്നില്ല. സ്ത്രീ ശാക്തീകരണമാണ് ഇത്തവണ കേരളം അവതരിപ്പിച്ച പ്രമേയം. 16 സംസ്ഥാനങ്ങളാണ് റിപബ്ലിക് ദിനത്തില്‍ ഫ്‌ളോട്ട് അവതരിപ്പിക്കുന്നത്.
കേരളത്തിന് പുറമെ ആന്ധ്രപ്രദേശ്, അരുണാചല്‍പ്രദേശ്, അസം, ഗുജറാത്ത്, ഹരിയാന, ഝാര്‍ഖണ്ഡ്, മഹാരാഷ്ട്ര, തമിഴ്നാട്, ത്രിപുര, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളും ദാദാ നഗര്‍ ഹാവേലി- ദാമന്‍ ആന്‍ഡ് ദിയു, ജമ്മു കശ്മീര്‍, ലഡാക്ക് എന്നീ കേന്ദ്ര ഭരണപ്രദേശങ്ങളും തിരഞ്ഞെടുക്കപ്പെട്ട വകുപ്പുകളുമാണ് ഫ്ളോട്ടുകള്‍ അവതരിപ്പിക്കുക. ഡല്‍ഹിയിലെ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ സിനി കെ. തോമസാണ് കേരളത്തിന്റെ പ്രമേയം അവതരിപ്പിച്ചത്. റോയ് ജോസഫാണ് ഡിസൈനര്‍.