Thu. Jan 23rd, 2025

സ്വന്തം നിയോജകമണ്ഡലത്തില്‍ സമ്മതിദാനം വിനിയോഗിക്കാന്‍ സൗകര്യമില്ലാത്തവര്‍ക്ക് വിദൂരദേശങ്ങളിലിരുന്ന് വോട്ടുചെയ്യാനായി ‘റിമോട്ട് ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍’ (ആര്‍.വി.എം.) വരുന്നു. തൊഴില്‍, പഠനം മറ്റുകാര്യങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട് അന്യസംസ്ഥാനത്ത് താമസിക്കുന്നവര്‍ക്കും സംസ്ഥാനത്തിനകത്തുതന്നെ വേറൊരിടത്ത് കഴിയുന്നവര്‍ക്കും അവിടെയിരുന്നുകൊണ്ടുതന്നെ സ്വന്തം മണ്ഡലത്തില്‍ വോട്ടുചെയ്യാനാകുമെന്നതാണ് പ്രത്യേകത. പുതിയ വോട്ടിങ് യന്ത്രത്തിന്റെ മാതൃക തിരഞ്ഞെടുപ്പുകമ്മിഷന്‍ തയ്യാറാക്കി.

പ്രവര്‍ത്തനം കാണിച്ചുകൊടുക്കാനും അനുബന്ധകാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനും കമ്മിഷന്‍ ജനുവരി 16-ന് രാഷ്ട്രീയപ്പാര്‍ട്ടികളുടെ യോഗം വിളിച്ചു. ആഭ്യന്തര കുടിയേറ്റക്കാരെ ലക്ഷ്യമിട്ടുള്ള റിമോട്ട് വോട്ടിങ് സൗകര്യം പ്രവാസികള്‍ക്കുണ്ടാവില്ല. പ്രവാസിവോട്ട് വിഷയത്തില്‍ ഇപ്പോഴും അന്തിമതീരുമാനമായിട്ടില്ല. റിമോട്ട് വോട്ടര്‍മാര്‍ നിശ്ചിതസമയത്തിനകം മുന്‍കൂട്ടി രജിസ്റ്റര്‍ചെയ്യണം. പദ്ധതി നടപ്പാക്കാന്‍ ഭരണപരവും നിയമപരവും സാങ്കേതികവുമായ വെല്ലുവിളികളുണ്ടെന്ന് തിരഞ്ഞെടുപ്പുകമ്മിഷന്‍ വാര്‍ത്താക്കുറിപ്പില്‍ വിശദീകരിച്ചു.

By Treesa Mathew

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.