Fri. Nov 22nd, 2024

പ്രഥമ വയനാട് ലിറ്ററേച്ചര്‍ ഫെസ്റ്റ് മാനന്തവാടിക്കടുത്തുള്ള ദ്വാരകയില്‍ മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്തു. ലോകസാഹിത്യവും, ഇന്ത്യന്‍ സാഹിത്യവും മലയാളവുമെല്ലാം ചര്‍ച്ച ചെയ്യുന്ന രണ്ട് ദിനങ്ങള്‍ക്കാണ് വയനാട് സാക്ഷ്യം വഹിക്കുന്നത്.

ബുക്കർ പ്രൈസ് ജേതാവായ അരുന്ധതി റോയ്, സഞ്ജയ് കാക്, കെ സച്ചിദാനന്ദന്‍, സക്കറിയ, സുനില്‍ പി ഇളയിടം, സണ്ണി കപിക്കാട്, പി കെ പാറക്കടവ്, ഒ കെ ജോണി, കെ ജെ ബേബി, കല്‍പ്പറ്റ നാരായണന്‍, ഷീലാ ടോമി, റഫീഖ് അഹമ്മദ്, മധുസലീം, അബുസലീം, ജോസി ജോസഫ്, ദേവപ്രകാശ്, ജോയ് വാഴയില്‍, സുകുമാരന്‍ ചാലിഗദ്ദ, ലീന ഒളപ്പമണ്ണ, നവാസ് മന്നന്‍ എന്നിവര്‍ വിവിധ സെഷനുകളില്‍ പങ്കെടുക്കുന്നുണ്ട്.

സംവാദങ്ങള്‍, കഥയരങ്ങ്, പ്രഭാഷണങ്ങള്‍, അഭിമുഖങ്ങള്‍, കവിയരങ്ങ്, ഗ്രാമീണ കലാരൂപങ്ങള്‍, സാഹിത്യ കഥാപാത്രങ്ങളുടെ വിസ്മയതെരുവ്, ശില്‍പ്പശാലകള്‍, ചിത്രവേദികള്‍, സ്റ്റുഡന്റ് ബിനാലെ, പുസ്തകതെരുവ്, സംഗീതം, മാജിക്, ഹെറിറ്റേജ് എന്നിവയാണ് ഫെസ്റ്റിവലിന്റെ മുഖ്യ ആകര്‍ഷണങ്ങള്‍.

By Treesa Mathew

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.