Sat. Jan 18th, 2025

ഇന്ത്യയ്കെതിരായ ഏകദിന, ടി20 പരമ്പരയ്ക്കുള്ള 20 അംഗ ടീമിനെ പ്രഖ്യാപിച്ച് ശ്രീലങ്ക ക്രിക്കറ്റ്  സെലക്ഷന്‍ കമ്മിറ്റി. ഇന്ത്യക്കെതിരായ ടി 20 ടീമിനെ ദസുന്‍ ഹനക നയിക്കും. വരാനിരിക്കുന്ന ശ്രീലങ്കഇന്ത്യ മത്സരത്തില്‍ 20 അംഗ ടീമിനെ പ്രഖ്യാപിച്ചിട്ടുണ്ടെന്ന് ശ്രീലങ്ക ക്രിക്കറ്റ്  സെലക്ഷന്‍ കമ്മിറ്റി അറിയിച്ചു. ഈ പര്യടനത്തില്‍ മൂന്ന് ടി20 മത്സരങ്ങളും 3  ഏകദിനങ്ങളും ഉള്‍പ്പെടുന്നു.

ജനുവരി 3 മുതല്‍ 15 വരെ ശ്രീലങ്ക ഇന്ത്യയില്‍ പര്യടനം നടത്തും. പരമ്പരയിലെ ആദ്യ മത്സരം ജനുവരി 3 ന് മുംബൈയിലും രണ്ടാമത്തെയും മൂന്നാമത്തെയും മത്സരം യഥാക്രമം 5, 7 തീയതികളില്‍ പൂനെയിലും രാജ്കോട്ടിലും നടക്കും. 10, 12, 15 തീയതികളില്‍ യഥാക്രമം ഗുവാഹത്തി, കൊല്‍ക്കത്ത, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് ഏകദിനം നടക്കുന്നത്.

By Treesa Mathew

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.