Fri. Aug 8th, 2025

നിരോധിത സംഘടനയായ പിഎഫ്ഐ യുടെ മുന്‍ ഭാരവാഹികളുടെ വീടുകളില്‍ എന്‍ഐഎ റെയ്ഡ് നടത്തുന്നു.  സംസ്ഥാനത്തെ 56 സ്ഥലങ്ങളിലാണ് റെയ്ഡ്. ഏറ്റവും കൂടുതല്‍ എറണാകുളം റൂറലിലാണ്. 12 കേന്ദ്രങ്ങളിലാണ റെയ്ഡ് നടത്തുന്നത്.

സംഘടനയുടെ രണ്ടാം നിര നേതാക്കള്‍, പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കിയവര്‍ എന്നിവരുടെ വീടുകളിലാണ് പരിശോധന. ദില്ലിയില്‍ നിന്നുളള എന്‍ഐഎ ഉദ്യോഗസ്ഥരും റെയ്ഡിനായി കേരളത്തില്‍ എത്തിയിട്ടുണ്ട്. പിഎഫ്ഐ നിരോധനത്തിന്റെ തുടര്‍ച്ചയാണ് പരിശോധന. 

By Treesa Mathew

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.