സംസ്ഥാനത്ത് ബഫര്‍സോണില്‍ സര്‍വ്വെ നമ്പറുകള്‍ ചേര്‍ത്ത് പുതിയ ഭൂപടം പ്രസിദ്ധീകരിച്ചു. ഒരേ സര്‍വ്വെ നമ്പറിലെ പ്രദേശങ്ങള്‍ ബഫര്‍സോണിനകത്തും പുറത്തും വന്നത് വീണ്ടും ആശയക്കുഴപ്പമുണ്ടാക്കി.
വന്യജീവിസങ്കേതങ്ങള്‍ക്കും ദേശീയോദ്യാനങ്ങള്‍ക്കും ചുറ്റുമുള്ള നിര്‍ദിഷ്ട കരുതല്‍മേഖലാപ്രദേശത്തെ സര്‍വേനമ്പറുകള്‍ ഉള്‍പ്പെടുത്തിയ പുതിയ ഭൂപടം പ്രസിദ്ധീകരിച്ചെങ്കിലും വീണ്ടു ആശയകുഴപ്പമാണ് വന്നിരിക്കുന്നത് ജനവാസമേഖലകളും നിര്‍മിതികളും ഒഴിവാക്കി ഒരുകിലോമീറ്റര്‍ പരിധിയില്‍വരുന്ന കരുതല്‍മേഖല കണക്കാക്കി വനംവകുപ്പ് നേരത്തെ കേന്ദ്രത്തിന് സമര്‍പ്പിച്ച ഭൂപടത്തിലാണ് സര്‍വേനമ്പര്‍കൂടി ഉള്‍പ്പെടുത്തിയത്.
സംസ്ഥാന റിമോട്ട് സെന്‍സിങ് ആന്‍ഡ് എന്‍വയണ്‍മെന്റ് സെന്റര്‍ പുറത്തിറക്കിയ ഭൂപടത്തെക്കുറിച്ച് പരാതി ഉയര്‍ന്ന സാഹചര്യത്തിലായിരുന്നു വനംവകുപ്പ് പുതിയ ഭൂപടം പ്രസിദ്ധീകരിച്ചത്. ഇതില്‍ സര്‍വേനമ്പറുകള്‍ ഉള്‍പ്പെടുത്തിയിരുന്നില്ലെന്ന ആക്ഷേപത്തിന് പരിഹാരമായാണ് വീണ്ടും ഭൂപടം പുതുക്കിയിറക്കിയത്. സങ്കേതിക സഹായത്തോടെമാത്രമേ സര്‍വേനമ്പര്‍ ഉള്‍പ്പെടുത്തിയ പുതിയ ഭൂപടം പരിശോധിക്കാനാകൂവെന്നാണ് കര്‍ഷകസംഘടനകള്‍ ചൂണ്ടിക്കാട്ടുന്നത്. ചില സര്‍വേനമ്പറുകള്‍ കരുതല്‍മേഖലയ്ക്ക് അകത്തും പുറത്തും ആവര്‍ത്തിച്ചിട്ടുണ്ട്. ചിലത് വ്യക്തവുമല്ല. കരുതല്‍മേഖല സംബന്ധിച്ച ഭൂപടത്തില്‍ ഏതെങ്കിലും ജനവാസകേന്ദ്രമോ നിര്‍മിതികളോ കൃഷിയിടങ്ങളോ ഉണ്ടെങ്കില്‍ അവയുടെ വിശദാംശം നല്‍കാന്‍ ജനുവരി ഏഴുവരെയാണ് സമയം അനുവദിച്ചിട്ടുള്ളത്.