Fri. Nov 22nd, 2024

വിദേശ രാജ്യത്ത് നിന്ന് ഇന്ത്യയിലേക്ക് എത്തുന്നവര്‍ക്ക് പുതിയ കോവിഡ് മാര്‍ഗനിർദേശവുമായി ആരോഗ്യ മന്ത്രാലയം. 6 രാജ്യങ്ങളില്‍ നിന്നും വരുന്ന യാത്രക്കാര്‍ക്ക് അടുത്ത ആഴ്ച മുതല്‍ ആര്‍ടി-പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കും. ചൈന, ജപ്പാന്‍, ദക്ഷിണ കൊറിയ, ഹോങ്കോങ്, തായ്ലന്‍ഡ്, സിംഗപ്പൂര്‍ എന്നിവിടങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് വരുന്ന രാജ്യാന്തര യാത്രക്കാർ ‘എയര്‍ സുവിധ’ ഫോം പൂരിപ്പിക്കികയും 72 മണിക്കൂര്‍ മുന്‍പുള്ള ആര്‍ടി-പിസിആര്‍ പരിശോധനാഫലം കൈയിൽ കരുതണം വേണം.  കഴിഞ്ഞ രണ്ടു ദിവസത്തിനുള്ളില്‍ പരിശോധന നടത്തിയ 6000 പേരില്‍ 39 രാജ്യാന്തര യാത്രക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. 

ജനുവരി പകുതിയോടെ രാജ്യത്ത് കോവിഡ് രോഗികള്‍ വര്‍ധിച്ചേക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ റിപ്പോർട്ട്.  അടുത്ത 40 ദിവസം നിര്‍ണായകമാണെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കുന്നു. വിദേശത്തുനിന്നു വരുന്നവരില്‍ കോവിഡ് വര്‍ധിക്കുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ്. കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ ഇന്ന് വിമാനത്താവളങ്ങള്‍ സന്ദര്‍ശിക്കും

ചൈനയും ദക്ഷിണ കൊറിയയും ഉള്‍പ്പെടെ ചില രാജ്യങ്ങളില്‍ കോവിഡ് കേസുകള്‍ വര്‍ധിച്ചുകൊണ്ടിരിക്കെ, കേന്ദ്ര സര്‍ക്കാര്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിക്കുകയും ഏത് സാഹചര്യത്തിനും തയാറായിരിക്കാന്‍ സംസ്ഥാനങ്ങളോടും കേന്ദ്ര ഭരണ പ്രദേശങ്ങളോടും ആവശ്യപ്പെടുകയും ചെയ്തിരുന്നു.

 

By Treesa Mathew

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.