Mon. Dec 23rd, 2024

തിരുവനന്തപുരം വര്‍ക്കലയില്‍ 17 വയസുകാരിയെ കഴുത്തറുത്ത് കൊന്ന സംഭവത്തില്‍ ഗോപുവിനെ വിശദമായി ചോദ്യം ചെയ്ത് പോലീസ്.  വടശേരി സംഗീത നിവാസില്‍ സംഗീതയാണ് ഇന്ന് വെളുപ്പിന് കൊല്ലപ്പെട്ടത്.  പെണ്‍ക്കുട്ടിയുടെ ആണ്‍ സുഹൃത്ത് പള്ളിയ്ക്കല്‍ സ്വദേശി ഗോപുവാണ് പിടിയിലായത്. വീടിന് പുറത്ത് രക്തം വാര്‍ന്ന നിലയിലാണ് സംഗീതയെ കണ്ടെത്തിയത്.

പുലര്‍ച്ചെ രണ്ട് മണിയോടെ ഗോപു സംഗീതയുടെ വീട്ടിലെത്തി ഫോണില്‍ വിളിക്കുകയായിരുന്നു. പുറത്തേക്ക് ഇറങ്ങിയ സംഗീതയുമായി വാക്കേറ്റമുണ്ടാകുകയും കയ്യില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് കഴുത്തറുത്ത് കൊലപ്പെടുത്തുകയുമായിരുന്നു. പെണ്‍കുട്ടിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവ സ്ഥലത്ത് നിന്ന് കൃത്യത്തിന് ഉപയോഗിച്ച് കത്തിയും പ്രതിയുടെ മൊബൈല്‍ഫോണും പോലീസിന് ലഭിച്ചു.  സംഗീതയ്ക്ക് മറ്റാരെങ്കിലുമായി അടുപ്പമുണ്ടോയെന്ന സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.

By Treesa Mathew

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.