ഒരിടവേളക്ക് ശേഷം വീണ്ടും കോവിഡ് വകഭേദം പടരുന്ന സാഹചര്യത്തില്‍ സ്വീകരിക്കേണ്ട മുന്‍ കരുതലുകള്‍ വിശകലനം ചെയ്യുന്നതിനായി പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് ഉന്നതതല യോഗം ചേരും. ചൈനയില്‍ കൊവിഡ് വ്യാപനത്തിന് കാരണമായ ബിഎഫ് സെവന്‍ ഉപവകഭേദം ഇന്ത്യയിലും സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജാഗ്രതയിലാണ് ആരോഗ്യ വകുപ്പ്. ഇന്ന് ചേരുന്ന യോഗത്തില്‍ നടപടിക്രമങ്ങളും നിയന്ത്രണങ്ങളും ചര്‍ച്ചയാകും. വിദേശ രാജ്യങ്ങളില്‍ കൊവിഡ് പടരുന്ന സാഹചര്യത്തില്‍ മുന്‍ കരുതല്‍ നടപടികള്‍ ഊര്‍ജിതമായി നടത്തണമെന്ന് കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. തല്‍ക്കാലം കൂടുതല്‍ നിയന്ത്രണങ്ങള്‍ രാജ്യത്ത് ഏര്‍പ്പെടുത്തിയിട്ടില്ല. നിലവില്‍ നാലു കേസുകള്‍ സ്ഥിരീകരിച്ചു. ഗുജറാത്ത്, ഒഡീഷ സംസ്ഥാനങ്ങളിലാണ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്.