രണ്ടാം ഘട്ട സമരത്തിനൊരുങ്ങി കര്‍ഷക സംഘടനകള്‍. കര്‍ഷക സമരത്തില്‍ സര്‍ക്കാര്‍ അംഗീകരിച്ച ആവശ്യങ്ങള്‍ നേടിയെടുക്കുന്നതിനായാണ് രണ്ടാം ഘട്ട സമരം. നിയമപരമായി ഉറപ്പുനല്‍കുന്ന എംഎസ്പി, വൈദ്യുതി ബില്‍ പിന്‍വലിക്കല്‍, ഒരു വര്‍ഷം നീണ്ടുനിന്ന പ്രക്ഷോഭത്തിനിടെ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ പിന്‍വലിക്കല്‍ തുടങ്ങിയ കാര്യങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കാത്തതിനെ തുടര്‍ന്നാണ് സമരം.
ശനിയാഴ്ച കര്‍ണാലില്‍ സംയുക്ത കിസാന്‍ മോര്‍ച്ചയുടെ നിര്‍ണായക യോഗം ചേരും. 17 സംസ്ഥാനങ്ങളില്‍ നിന്നുള്ള കര്‍ഷക സംഘടനകള്‍ യോഗത്തില്‍ പങ്കെടുക്കും. യോഗത്തില്‍ ജനുവരി 26 ന് നടത്താന്‍ തീരുമാനിച്ച പ്രക്ഷോഭത്തിന്റെ സമര രീതി പ്രഖ്യാപിക്കും. അടുത്ത സമ്മേളനത്തില്‍ പാര്‍ലമെന്റിലേക്ക് കിസാന്‍ മാര്‍ച്ച് നടത്താനും ആലോചനയുണ്ട്. പഞ്ചാബ്, ഹരിയാന സര്‍ക്കാരുകള്‍ക്ക് എതിരെ പ്രതിഷേധ പരിപാടികളും പ്രഖ്യാപിക്കും.