Wed. Jan 22nd, 2025

ഫിഫ ലോകകപ്പ് നേടിയ അര്‍ജന്റീന ടീമിന്റെ വിക്ടറി പരേഡിനിടെ സംഘര്‍ഷം.  മെസിയും സംഘവും സഞ്ചരിച്ചിരുന്ന  തുറന്ന ബസിലേക്ക് ആരാധകര്‍ എടുത്തുചാടി. 18 പേര്‍ക്ക് പരിക്കേറ്റു. സംഘര്‍ഷമുണ്ടാക്കിയ ആരാധകരെ അറസ്റ്റ് ചെയ്തതായും റിപ്പോര്‍ട്ടുകളുണ്ട്. ആരാധകരെ പിരിച്ചുവിടാന്‍ ശ്രമിച്ച പൊലീസിന് നേരെ കല്ലുകളും കുപ്പികളും എറിഞ്ഞതായി അര്‍ജൻറ്റീന മാധ്യമങ്ങള്ർ  റിപ്പോര്‍ട്ട് ചെയുന്നു. ആരാധകരെ നിയന്ത്രിക്കാന്‍ കഴിയാതെ വന്നതോടെ വിക്ടറി പരേഡ് ഹെലികോപ്റ്ററിലാണ് പൂര്‍ത്തിയാക്കിയത്.  പരേഡ് കാണാന്‍ 40 ലക്ഷം ആരാധകര്‍ തടിച്ചുകൂടിയെന്നാണ് റിപ്പോര്‍ട്ട്. 

അതേസമയം,പരേഡിൽ ആരാധകർ  ഫ്രാന്‍സിന്റെ കിലിയന്‍ എംബാപ്പെയുടെ ചിത്രം കത്തിച്ചു. എംബാപ്പെയുടെ മുഖമുള്ള പാവയുമായാണ് അര്‍ജന്റീനന്‍ ഗോളി എമിലിയാനോ മാര്‍ട്ടിനസ് പ്രത്യക്ഷപ്പെട്ടത്. പാവയുടെ മുഖത്തിന്റെ സ്ഥാനത്ത് എംബാപ്പെയുടെ ചിത്രം ഒട്ടിച്ചുവച്ചായിരുന്നു മാര്‍ട്ടിനസിന്റെ വിവാദ ആഘോഷം.

By Treesa Mathew

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.