Mon. Dec 23rd, 2024

സംസ്ഥാനത്ത് ബഫര്‍സോണ്‍ സംബന്ധിച്ച് പരാതികള്‍ നല്‍കാനുള്ള ഹെല്‍പ് ഡെസ്‌ക് തുടങ്ങുന്നതിലും ഫീല്‍ഡ് സര്‍വേയിലും തീരുമാനം ഇന്ന്. വനം, റവന്യൂ, തദ്ദേശ സ്വയം ഭരണ മന്ത്രിമാര്‍ രാവിലെ യോഗം ചേരും. ഒപ്പം 88 പഞ്ചായത്ത് പ്രസിഡന്റുമാരും വില്ലേജ് ഓഫീസര്‍മാരും ഓണ്‍ലൈന്‍ വഴി പങ്കെടുക്കും. അതെ സമയം കെസ്ര തയ്യാറാക്കിയ ഉപഗ്രഹ സര്‍വേ റിപ്പോര്‍ട്ടിനേക്കാള്‍ 2021ല്‍ കേന്ദ്രത്തിനു നല്‍കിയ റിപ്പോര്‍ട്ടില്‍ കൂടുതല്‍ ഊന്നല്‍ നല്കാന്‍ ആണ് സര്‍ക്കാര്‍ നീക്കം. റിപ്പോര്‍ട്ടിനോപ്പം നല്‍കിയ ഭൂപടം പ്രസിദ്ധീകരിക്കും. ജനവാസ മേഖലയെ ബഫര്‍ സോണില്‍ നിന്നും ഒഴിവാക്കി കൊണ്ടുള്ളതാണ് റിപ്പോര്‍ട്ട്. ഈ റിപ്പോര്‍ട്ടിന്മേല്‍ ഉള്ള പരാതികളും കേള്‍ക്കും.

അതേസമയം, പുതുതായി തയ്യാറാക്കിയ ഉപഗ്രഹ സര്‍വേ റിപ്പോര്‍ട്ട് എന്ത് ചെയ്യും എന്നതില്‍ കൃത്യമായ വിവരം സര്‍ക്കാര്‍ നല്‍കുന്നില്ല. ഉപഗ്രഹ സര്‍വേ റിപ്പോര്‍ട്ടും 2021 ലെ റിപ്പോര്‍ട്ടും ഫീല്‍ഡ് സര്‍വേ റിപ്പോര്‍ട്ടും സുപ്രീം കോടതിയില്‍ എത്തിക്കാന്‍ ആണ് സര്‍ക്കാര്‍ ശ്രമം. ഉപഗ്രഹ സര്‍വേ റിപ്പോര്‍ട്ടിനെതിരെ തിരുവനന്തപുരം അമ്പൂരിയില്‍ ഇന്നും പ്രതിഷേധം നടത്തും ബഫര്‍ സോണ്‍ വിഷയത്തില്‍ താമരശ്ശേരി രൂപതയും കോണ്‍ഗ്രസും സമരം ശക്തമാക്കിയതോടെ രാഷ്ട്രീയമായി പ്രതിരോധിക്കാന്‍ തീരുമാനിച്ച് സിപിഎം നാളെ കൂരാച്ചുണ്ടില്‍ ജനകീയ കണ്‍വെന്‍ഷന്‍ നടത്തും.

 

By Treesa Mathew

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.