Thu. May 2nd, 2024

കര്‍ണാടക നിയമസഭയില്‍  സവര്‍ക്കറുടെ ഛായാചിത്രം സ്ഥാപിക്കാന്‍ ബിജെപി സര്‍ക്കാരിന്റെ നീക്കം. ബെലഗാവിയില്‍ നിയമസഭയുടെ ശീതകാല സമ്മേളനത്തിന്റെ ആദ്യ ദിവസമായ ഇന്നാണ് ബിജെപിയുടെ ഈ നീക്കം. സംഭവത്തില്‍ പ്രതിപക്ഷം പ്രതിഷേധം നടത്തി.

പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യയുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടന്നത്. നിയമസഭയില്‍ ഒരു വിവാദ വ്യക്തിയെ അവതരിപ്പിക്കേണ്ടതിന്റെ ആവശ്യകതയെ ചോദ്യം ചെയ്യുകയും ചെയ്തു. ജവഹര്‍ലാല്‍ നെഹ്റുവിന്റെ ചിത്രങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചാണ് കോണ്‍ഗ്രസ് നേതാക്കള്‍ പ്രതിഷേധിച്ചത്.

‘ഞങ്ങള്‍ നിയമസഭ തടസ്സപ്പെടുത്തുകയും പ്രതിഷേധിക്കുകയും ചെയ്യണമെന്ന് അവര്‍ ആഗ്രഹിക്കുന്നു. ഞങ്ങള്‍ സമ്മേളനത്തില്‍ അഴിമതി പ്രശ്നങ്ങള്‍ ഉന്നയിക്കുമെന്ന് അവര്‍ക്കറിയാം, അതിനാല്‍ പ്രതിപക്ഷത്തോട് ആലോചിക്കാതെ അവര്‍ സവര്‍ക്കറുടെ ഛായാചിത്രം സ്ഥാപിച്ച് പ്രശ്നമുണ്ടാക്കാന്‍ ശ്രമിക്കുകയാണ്., കോണ്‍ഗ്രസ് നേതാവ് ഡികെ ശിവകുമാര്‍ ആരോപിച്ചു.

2023 ല്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, കര്‍ണാടകയില്‍ സവര്‍ക്കറുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പരമ്പരയിലെ ഏറ്റവും പുതിയതാണിത്. അതേസമയം, സവര്‍ക്കറെക്കുറിച്ച് അവബോധം വളര്‍ത്തുന്നതിനായി സംസ്ഥാന വ്യാപകമായി പ്രചാരണം ആരംഭിച്ചിട്ടുണ്ടെന്നും ബെലഗാവിയില്‍ അദ്ദേഹത്തിന്റെ ഛായാചിത്രത്തെ ആദരിക്കുന്നത് അതിന്റെ ഭാഗമാണെന്നും ബിജെപി നേതാക്കള്‍ പറഞ്ഞു.

By Treesa Mathew

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.