ബംഗ്ലദേശിനെതിരായ ഒന്നാം ടെസ്റ്റിൽ മൂന്നാം ദിവസം ഇന്ത്യയ്ക്ക് 254 റൺസിന്റെ ലീഡ്. കുൽദീപ് യാദവ് അഞ്ചു വിക്കറ്റുകള്‍ വീഴ്ത്തി. ബംഗ്ലദേശ് 150 റൺസിനു പുറത്തായി. വാലറ്റക്കാരുടെ ബാറ്റിങ് മികവിൽ ഒന്നാം ഇന്നിങ്സിൽ 404 റൺസെന്ന മികച്ച സ്കോറുയർത്തിയ ഇന്ത്യ മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലദേശിനെ 150തിൽ ഒതുക്കി.
രണ്ടാംദിനം അവസാനിക്കുമ്പോൾ ആതിഥേയർ 8 വിക്കറ്റ് നഷ്ടത്തിൽ 133 എന്ന നിലയിലായിരുന്നു. മൂന്നാം ദിവസം കളി തുടങ്ങിയതിനു പിന്നാലെ എബദത്ത് ഹുസൈൻ മെഹ്ദി ഹസൻ എന്നിവരെയും ഇന്ത്യ പുറത്താക്കി. മൂന്നാം ദിവസം 17 റൺസ് മാത്രം വിട്ടുകൊടുത്താണ് ശേഷിക്കുന്ന രണ്ട് വിക്കറ്റുകൾ കൂടി ഇന്ത്യ വീഴ്ത്തിയത്. മുഷ്ഫിഖർ റഹീം, ക്യാപ്റ്റൻ ഷാക്കിബ് അൽഹസൻ, നൂറുൽ ഹസൻ, തൈജുൽ ഇസ്‍ലാം, എബദത്ത് ഹുസൈൻ എന്നിവരുടെ വിക്കറ്റുകളാണ് കുൽദീപ് സ്വന്തമാക്കിയത്.5 വിക്കറ്റും 40 റൺസും കുൽദീപ് സ്വന്തമാക്കി.