Sun. Dec 22nd, 2024

തവാങില്‍  ചൈനയുടെ കയ്യേറ്റ ശ്രമത്തിന്റെ പശ്ചാത്തലത്തില്‍  യഥാര്‍ത്ഥ നിയന്ത്രണ രേഖയില്‍ ജാഗ്രത തുടരാന്‍ സൈന്യം. ഇത്തവണ സേനയ്ക്ക്  ശീതകാല പിന്മാറ്റമില്ല . ചൈനയുടെ അക്രമണ  സാധ്യത മുന്നില്‍ കണ്ടാണ് സൈന്യത്തിന്റെ പ്രത്യേക ജാഗ്രത. മുന്നേറ്റ നിരകളില്‍ ശക്തമായ സൈനിക വിന്യാസം തുടരാനാണ് തീരുമാനം. ഉത്തരാഖണ്ഡ്, ഹിമാചല്‍, ലഡാക്, അരുണാചല്‍,സിക്കിം എന്നിവിടങ്ങളില്‍ ജാഗ്രത തുടരും. ഡിസംബര്‍ ഒന്‍പതിന് തവാങ് സെക്ടറിലെ യഥാര്‍ത്ഥ നിയന്ത്രണരേഖയിലാണ് ഇന്ത്യ– ചൈന സംഘര്‍ഷം ഉണ്ടായത്. 2020 -ലെ ഗാല്‍വാന്‍ സംഭവത്തിന് ശേഷം  ആദ്യമായാണ് ഇന്ത്യ- ചൈന സൈനികര്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടാകുന്നത്. അരുണാചലിലെ നിയന്ത്രണ രേഖ ലംഘിച്ച് പ്രകോപനം സൃഷ്ടിച്ച ചൈനീസ് സേനയ്ക്ക് ഇന്ത്യന്‍ സൈന്യം കനത്ത തിരിച്ചടി നല്‍കുകയായിരുന്നുവെന്നാണ് വിവരം.

By Treesa Mathew

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.