Mon. Dec 23rd, 2024

ഖത്തറിലേത് തന്റെ അവസാന ലോകകപ്പ് മത്സരമെന്ന്  വ്യക്തമാക്കി ലയണല്‍ മെസ്സി. ഖത്തറില്‍ നടക്കുന്ന ലോകകപ്പ് ഫൈനലോടെ മെസ്സി തന്റെ ലോകകപ്പ് യാത്ര അവസാനിപ്പിക്കുകയാണെന്ന് റിപ്പോര്‍ട്ട്. ‘ഈ നേട്ടം കൈവരിച്ചതില്‍ സന്തുഷ്ടനാണെന്നും ഫൈനലിലെ അവസാന കളിയോടെ തന്റെ  ലോകകപ്പ് യാത്ര അവസാനിക്കുകയാണെന്നുമുള്ള മെസ്സിയുടെ വാക്കുകള്‍  അര്‍ജന്റീന മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഞായറാഴ്ച ഖത്തറില്‍ നടക്കുന്ന ലോകകപ്പ് ഫൈനലില്‍  അര്‍ജന്റീന ഫ്രാന്‍സിനേയോ മൊറോക്കൊയേയോ നേരിടും. ചൊവ്വാഴ്ച നടന്ന സെമി ഫൈനല്‍ മത്സരത്തില്‍ എതിരില്ലാത്ത മൂന്നു ഗോളിന് അര്‍ജന്റീന ക്രൊയേഷ്യയെ തോല്‍പ്പിച്ചാണ്  അര്‍ജന്റീന ഫൈനലിലെത്തിയത്.

By Treesa Mathew

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.