Sat. May 4th, 2024

ബജറ്റ് സമ്മേളനത്തില്‍ ഗവര്‍ണറുടെ നയപ്രഖ്യാപനപ്രസംഗം ഒഴിവാക്കാന്‍ സര്‍ക്കാര്‍ നീക്കം. പുതിയ വര്‍ഷത്തെ ആദ്യത്തെ നിയമസഭ സമ്മേളനം ഗവര്‍ണറുടെ നയപ്രഖ്യാപനപ്രസംഗത്തോടെയാണ് തുടങ്ങേണ്ടത്. എന്നാല്‍ സഭ പിരിഞ്ഞത് ഗവര്‍ണറെ അറിയിക്കേണ്ടതില്ല എന്നാണ് മന്ത്രിസഭ യോഗത്തിലെ തീരുമാനം. സഭ അവസാനിക്കുമ്പോാള്‍ മന്ത്രി സഭായോഗം ചേര്‍ന്ന് അനിശ്ചിതകാലത്തേക്ക് സഭ പിരിയുന്നതായി സ്പീക്കര്‍ വഴി ഗവര്‍ണറെ അറിയിക്കുന്നതാണ് സാധാരണ നടപടി. ഇന്നലെ അവസാനിച്ച സഭയുടെ തുടര്‍ച്ച അടുത്ത മാസം നടക്കും.

By Treesa Mathew

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.