Mon. Dec 23rd, 2024

മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍  രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയില്‍ പങ്കടുത്ത ദൃശ്യങ്ങള്‍ വൈറല്‍ ആയതിന് പിന്നാലെ വിമര്‍ശനവുമായി ബിജെപി രംഗത്ത്.  രഘുറാം രാജന്‍ ഭാരത് ജോഡോ യാത്രയില്‍ പങ്കെടുത്തതിന് അത്ഭുതമില്ലെന്നും അടുത്ത മന്‍മോഹന്‍ സിങ്ങാണെന്ന്  സ്വയം കരുതുന്ന ആളാണ് രഘുറാം രാജനെന്നും ജി ജെ പി ഐ ടി സെല്‍ മേധാവി അമിത് മാളവ്യ ആരോപിച്ചു.ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ കുറിച്ചുള്ള രഘുറാം രാജന്റെ നിരീക്ഷണങ്ങള്‍ അവജ്ഞയോടെ തള്ളണമെന്നും മാളവ്യ ആവശ്യപ്പെട്ടു. ഇന്ന് രാവിലെയാണ് രഘുറാം യാത്രക്കൊപ്പം ചേര്‍ന്നത്. രാജസ്ഥാനിലെ സവായ് മധോപൂരില്‍ നിന്ന് തുടങ്ങിയ യാത്രക്കിടെ രാഹുലും രഘുറാമും ചര്‍ച്ച നടത്തുന്ന വീഡിയോകള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിട്ടുണ്ട്. വിദ്വേഷ പ്രചരണങ്ങള്‍ക്കെതിരേ രാജ്യത്തെ ഒന്നിപ്പിക്കാനായി വരുന്ന ആളുകളുടെ എണ്ണം ഉയരുന്നു എന്ന് കോണ്‍ഗ്രസ് ട്വിറ്റര്‍ ഹാന്‍ഡിലില്‍ കുറിച്ചു.

By Treesa Mathew

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.