Mon. Dec 23rd, 2024

ബീഹാറിലെ ഛപ്ര മേഖലയില്‍ വ്യാജ മദ്യമുള്ളില്‍ ചെന്ന് മൂന്നു പേര്‍ മരിച്ചു. ഗുരുതാരാവസ്ഥയിലുള്ളവരെ സാദര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.  ചിലര്‍ക്ക് കാഴ്ച്ച നഷ്ടപ്പെട്ടിടുണ്ട്. മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്നും സൂചന. മരണപ്പെട്ട  മൂന്നു പേരുടെ മൃതദേഹങ്ങള്‍ പോസ്മാര്‍ട്ടത്തിനയച്ചുവെന്നും സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും എസ്പി എസ് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. ഗ്രാമവാസികളില്‍ നിന്നും അധികൃതര്‍ വിവരങ്ങള്‍ ശേഖരിച്ചു. 2016 മുതല്‍ സംസ്ഥാനത്ത് മദ്യം നിരോധിച്ചിരുന്നു. സംസ്ഥാനത്ത് ആറ് മാസത്തിനിടയില്‍ മൂന്നാമത്തെ  വ്യാജമദ്യ ദുരന്തമാണ് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ മാര്‍ച്ചിലും വ്യാജമദ്യം കഴിച്ചതിനെ തുടര്‍ന്ന് 32 പേര്‍ ബീഹാറില്‍ മരിച്ചിരുന്നു

By Treesa Mathew

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.