Wed. Jan 22nd, 2025

അരുണ്‍ചല്‍ പ്രദേശിലെ യഥാര്‍ത്ഥ നിയന്ത്രണ രേഖയില്‍ ഇന്ത്യ-ചൈന സൈനികര്‍ തമ്മിലുള്ള ഏറ്റുമുട്ടലില്‍ ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാരിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ തമ്മില്‍ ഏറ്റുമുട്ടല്‍ ശക്തമാക്കി. അതിര്‍ത്തിയിലെ സംഘര്‍ഷം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ എംപിമാര്‍ അടിയന്തര പ്രമേയ നോട്ടീസ് നല്‍കിയതോടെ പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം തടസ്സപ്പെട്ടു. നിലവിലുള്ള വിഷയത്തില്‍ സര്‍ക്കാര്‍ പ്രസ്താവന നടത്തണമെന്ന് ലോക്‌സഭയിലെ കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു. ‘ചൈന നമ്മുടെ ഭൂമി കയ്യേറിയിരിക്കുന്നു. ലഡാക്കില്‍ നിന്നും ഉത്തരാഖണ്ഡില്‍ നിന്നും അവര്‍ അരുണാചലിലെത്തി. ചൈനയുടെ ഗൂഢാലോചനയെ നേരിടാനുള്ള സര്‍ക്കാരിന്റെ തയ്യാറെടുപ്പ് അറിയാന്‍ ഞങ്ങള്‍ക്ക് അവകാശമുണ്ട്, ”ചൗധരി കൂട്ടിചേര്‍ത്തു.

1962ലെ ഇന്ത്യ-ചൈന യുദ്ധത്തില്‍ പ്രതിപക്ഷം രൂക്ഷമായ ആക്രമണം നടത്തിയപ്പോള്‍ പാര്‍ലമെന്റ് ചര്‍ച്ച നടത്തിയെന്നും അതിനാ പാര്‍ലമെന്റില്‍ ചര്‍ച്ച ആവശ്യപ്പെട്ട് കോണ്‍ഗ്രസിന്റെ മാധ്യമ, പബ്ലിസിറ്റി വിഭാഗം ചെയര്‍പേഴ്സണ്‍ പവന്‍ ഖേര പറഞ്ഞു. പാര്‍ലമെന്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷന് മുന്നില്‍ സര്‍ക്കാരിനെതിരെ മാര്‍ച്ച് നടത്തിയതിന് അടല്‍ ബിഹാരി വാജ്പേയിയെ ആരും ദേശവിരുദ്ധന്‍ എന്ന് വിളിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

By Treesa Mathew

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.