Mon. Dec 23rd, 2024

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട മന്‍ദൗസ്  ചുഴലിക്കാറ്റ് ഇന്ന്  അര്‍ധരാത്രിയോടെ ചെന്നൈ തീരംതൊടുന്ന പശ്ചാത്തലത്തില്‍ തമിഴ്നാട്ടില്‍ കനത്തമഴയ്ക്ക് സാധ്യത. സംസ്ഥാന സര്‍ക്കാര്‍ മുന്നറിയിപ്പ് പ്രഖ്യാപിക്കുകയും അപകടസാധ്യതയുള്ള മേഖലകളില്‍ സജ്ജീകരണങ്ങള്‍ ഒരുക്കുകയും ചെയ്തിട്ടുണ്ട്. തമിഴ്നാടിനെ കൂടാതെ പുതുച്ചേരിയിലും ആന്ധ്രാപ്രദേശിലും മഴയ്ക്ക് സാധ്യതയുണ്ട്. ഇന്ന് അര്‍ധരാത്രിക്കും ശനിയാഴ്ച പുലര്‍ച്ചയ്ക്കുമിടയില്‍ മന്‍ദൗസ് ചൈന്നെയ്ക്കു സമീപത്തെ മാമല്ലപുരം കടക്കും. 65-75 കിലോമീറ്റര്‍ വേഗത്തിലാകും ചുഴലി. നാളെ ഉച്ചയ്ക്കു ശേഷം ചുഴലിക്കാറ്റിന്റെ തീവ്രത കുറഞ്ഞേക്കും.

By Treesa Mathew

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.