Sun. Dec 22nd, 2024

അനിശ്ചിതകാല സമരത്തിലുള്ള സ്വിഗ്ഗി ഓൺലൈൻ ഭക്ഷണ വിതരണക്കാരുടെ കൂട്ടായ്മയായ ഫൂഡ് ഓൺലൈൻ
ഡെലിവറി വർക്കേഴ്സ് യൂണിയാണ് സ്വിഗ്ഗി ഇടപ്പള്ളി സോൺ സൂപ്പർ മാർക്കറ്റിലേക്കു മാർച്ച് നടത്തി. എഐടിയുസി സംസ്ഥാന വൈസ് പ്രസിഡന്റ് പി രാജു മാർച്ച്‌ ഉദ്ഘാടനം ചെയ്യ്തു. പാലാരിവട്ടത്തുനിന്ന് ഇടപ്പള്ളിയിലെ സ്വിഗ്ഗി ഓൺലൈൻ ഷോപ്പിലേക്കാണ് പ്രകടനം നടത്തിയത്. ജില്ലാ ലേബർ ഓഫീസറുടെ നേതൃത്വത്തിൽ രണ്ടുതവണ അനുരഞ്ജന ച‌‌‌ർച്ച നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു. സമരരംഗത്തുള്ള സ്വിഗ്ഗി തൊഴിലാളികളും അയൽസംസ്ഥാനങ്ങളിൽനിന്ന് മാനേജ്മെന്റ് കൊണ്ടുവന്നവരും തമ്മിൽ തൃപ്പൂണിത്തുറയിൽ സംഘർഷം ഉണ്ടായിസമരരംഗത്തുള്ള സ്വിഗ്ഗി തൊഴിലാളികളും അയൽസംസ്ഥാനങ്ങളിൽനിന്ന് മാനേജ്മെന്റ് കൊണ്ടുവന്നവരും തമ്മിൽ തൃപ്പൂണിത്തുറയിൽ സംഘർഷം നടന്നിരുന്നു.  ഇതിനെ തുടർന്നാണ് പ്രകടനം നടത്തിയത്. ശാന്തിനി എന്ന ജീവനക്കാരി ഹോട്ടലില്‍ എത്തുകയും ഭക്ഷണം ശേഖരിക്കികയും ചെയിതു ഈ സമയം  രേഖ  ശാന്തിനിയോട് സമരത്തില്‍ പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ടുകയുമായിരുന്നു ഇതിനെ തുടർന്ന് സംഘർഷം ഉണ്ടാക്കുകയായിരുന്നു.

By Treesa Mathew

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.