Mon. Dec 23rd, 2024

യു.എ.ഇയിൽ തൊഴിൽ നഷ്ടപ്പെടുന്നവർക്ക് ഇനി മുതൽ മൂന്ന്​ മാസം വരെ  ശമ്പളത്തിന്‍റെ 60 ശതമാനം ഇൻഷുറൻസ്​ ലഭിക്കും. യു.എ.ഇ മാനുഷിക വിഭവശേഷി മന്ത്രാലയമാണ് തൊഴിൽ നഷ്ടപ്പെടുന്നവർക്ക്​ മറ്റൊരു ​ജോലി കണ്ടെത്തുന്നത്​ വരെ ആശ്വാസമാകുന്ന ഈ ഇൻഷുറൻസ് ​പരിരക്ഷ പ്രഖ്യാപിച്ചത്. സ്വകാര്യ മേഖലയിലെ ജീവനക്കാർക്കും ഫെഡറൽ സർക്കാർ ജീവനക്കാർക്കും പരമാവധി 20,000 ദിർഹം വരെ പ്രതിമാസം ലഭിക്കും. ജീവനക്കാർ 40 ദിർഹം മുതൽ 100 ദിർഹം വരെ ഈ സ്കീമിലക്ക്​ അടക്കേണ്ടി വരും.