Mon. Dec 23rd, 2024

മുഖ്യമന്ത്രിയുടെ ദുബായ് യാത്രയ്ക്ക് അനുമതിയില്ലെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയ വൃത്തങ്ങള്‍. ദുബായിലേക്ക് പുറപ്പെടുന്നതിന് മുമ്പാണ് അനുമതിക്ക് അപേക്ഷിച്ചത്. ഇതുവരെ അനുമതി നല്‍കിയിട്ടില്ലെന്നും മന്ത്രാലയ വൃത്തങ്ങള്‍ പറയുന്നു. യു.കെ, നോര്‍വെ, ഫിന്‍ലന്‍ഡ് എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിക്കാനായിരുന്നു മുഖ്യമന്ത്രി ആദ്യം തീരുമാനിച്ചിരുന്നത്. ഇതിനായി കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തില്‍നിന്ന് അനുമതിയും തേടിയിരുന്നു. എന്നാല്‍ ആദ്യം അനുമതി തേടിയതില്‍ ദുബായ് സന്ദര്‍ശനം ഉള്‍പ്പെട്ടിരുന്നില്ല. നിലവിൽ മുഖ്യമന്ത്രി ദുബായിൽ എത്തിയിട്ടുണ്ട്. മുഖ്യമന്ത്രിമാര്‍ വിദേശ യാത്രകള്‍ നടത്തുമ്പോള്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തെ അറിയിക്കേണ്ടതുണ്ട്. ഇതില്‍ വീഴ്ച സംഭവിച്ചാലും തുടര്‍ നടപടികളൊന്നും ഉണ്ടാകില്ല.