Sat. Feb 22nd, 2025

കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ ഗോപിനാഥ് രവീന്ദ്രൻ അധികാര പരിധി മറികടന്നു പ്രവർത്തിച്ചുവെന്നു ഹൈക്കോടതി. കാസർകോട് പടന്നയിൽ പുതിയ കോളജ് തുടങ്ങാൻ ടികെസി എജ്യുക്കേഷനൽ സൊസൈറ്റി നൽകിയ അപേക്ഷ അപൂർണമായിട്ടും അനുമതി നടപടികളുമായി മുന്നോട്ടുപോയതു തെറ്റാണെന്നും വിമർശിച്ചു. കോളജിനു ഭരണാനുമതി നൽകിയ സർക്കാർ നടപടി റദ്ദാക്കിയ കോടതി ഈ വിഷയം സിൻഡിക്കറ്റ് പുനഃപരിശോധിക്കണമെന്നും നിർദേശിച്ചു.