യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ പുറപ്പെടുവിക്കുന്ന നാടുകടത്തല്‍ ഉത്തരവുകളുടെ എണ്ണം വീണ്ടും വർധിക്കുന്നു. 2022 ന്റെ രണ്ടാം പാദത്തില്‍ 27 അംഗ ബ്ലോക്കില്‍ നിന്ന് ഏകദേശം 1,00,000 പേരെ പുറത്താക്കാന്‍ ഉത്തരവായി. കഴിഞ്ഞ വര്‍ഷം സിറിയന്‍ കുടുംബങ്ങളെ സ്വന്തം നാട്ടിലേക്ക് തിരിച്ചയച്ചതിനെതിരെ കോപ്പന്‍ഹേഗനിലെ പ്രകടനക്കാര്‍ പ്രതിഷേധിച്ചിരുന്നു. 2021 ന്റെ രണ്ടാം പാദവുമായി താരതമ്യപ്പെടുത്തുമ്പോള്‍, നാടുകടത്തല്‍ ഓര്‍ഡറുകളില്‍ 15% വർധനവും യഥാർഥത്തില്‍ നടത്തിയ നാടുകടത്തലുകളുടെ എണ്ണത്തില്‍ 11% വർധനവുമാണ് ഉണ്ടായിട്ടുള്ളത്. ഏറ്റവും കൂടുതല്‍ പേരെ നാടുകടത്തിയത് ഫ്രാന്‍സാണ്.