Sat. Jan 18th, 2025

മുംബൈ: സബർബൻ ട്രെയിനിൽ ലേഡീസ് കമ്പാർട്ട്‌മെന്റിൽ സീറ്റിന് വേണ്ടി കൂട്ടത്തല്ല്. കഴിഞ്ഞ ദിവസമാണ് തല്ലുണ്ടായത്. സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ ​​പ്രചരിക്കുന്നുണ്ട്. തല്ലിനിടെ കമ്പാർട്ട്മെന്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥക്ക് പരിക്കേൽക്കുകയും ചെയ്തു.

ടര്‍ബെ സ്റ്റേഷന് അടുത്തെത്തിയപ്പോള്‍ സീറ്റിനെച്ചൊല്ലി മൂന്ന് സ്ത്രീയാത്രക്കാര്‍ തമ്മിലുണ്ടായ തര്‍ക്കമാണ് അടിപിടിയില്‍ കലാശിച്ചത്.