Wed. Jan 22nd, 2025

ആലപ്പുഴ: കേരളത്തിൽ ഇപ്പോഴും ലവ് ജിഹാദുണ്ടെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഇത്തരത്തിൽ നടക്കുന്ന ഒറ്റപ്പെട്ട സംഭവങ്ങളെ തള്ളാനാവില്ലെന്നും കുടുംബത്തോടെ മത പരിവർത്തനം നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് സംബന്ധിച്ച ചോദ്യങ്ങൾക്ക് സ്ഥാനാർത്ഥികളല്ല, മറിച്ച് സഭയാണ് അവിടെ താരമെന്നാണ് വെള്ളാപ്പള്ളി പ്രതികരിച്ചത്.

 നിലവിൽ തൃക്കാക്കരയിൽ സഭ തിളങ്ങി നിൽക്കുകയാണ്. പക്ഷെ കുറച്ച് ദിവസം കഴിഞ്ഞാൽ സഭയെ താഴെവെച്ച് സ്ഥാനാർഥികളെ താരം ആക്കിയേക്കാം. തൃക്കാക്കര മണ്ഡലത്തിൽ ശക്തമായ ത്രികോണ മത്സരമാണ് നടക്കുന്നത്. ഉപതെരഞ്ഞെടുപ്പിൽ എസ്എൻഡിപിയുടെ പിന്തുണ ആർക്കാണെന്ന് പറയേണ്ടതില്ലെന്നും, മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി എ എൻ രാധാകൃഷ്ണന്റേത് വെറും സൗഹൃദസന്ദർശനമായിരുന്നെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി. 

വെള്ളാപ്പള്ളിയുടെ വീട് തനിക്ക് തറവാട് പോലെയാണെന്നും അദ്ദേഹത്തിന്റെ അനുഗ്രഹം വാങ്ങാൻ വന്നതാണെന്നുമായിരുന്നു തൃക്കാക്കര മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി എ എൻ രാധാകൃഷ്ണൻ വെളളാപ്പളളിയെ സന്ദർശിച്ച ശേഷം പ്രതികരിച്ചത്.