Wed. Jan 22nd, 2025

ഷഹീന്‍ ബാഗ് കയ്യേറ്റമൊഴിപ്പിക്കലിനെതിരെ ഹര്‍ജിയുമായി വന്ന സിപിഐഎമ്മിനെ രൂക്ഷമായി വിമർശിച്ച് സുപ്രിംകോടതി. റിട്ട് സമര്‍പ്പിക്കാനായി എന്ത് ഭരണഘടനാവകാശമാണ് നിഷേധിക്കപ്പെട്ടതെന്ന് ചോദിച്ച കോടതി,  രാഷ്ട്രീയ പാര്‍ട്ടികളുടെ വേദിയാക്കി കോടതിയെ മാറ്റരുതെന്നും പറഞ്ഞു. വിഷയത്തിൽ ഡല്‍ഹി ഹൈക്കോടതിയെ സമീപിക്കാന്‍ സിപിഐഎം അഭിഭാഷകനോട് കോടതി നിര്‍ദേശിക്കുകയും ചെയ്തു. 

ജഹാംഗിര്‍പുരിക്ക് പിന്നാലെ ഷഹീന്‍ ബാഗിലേക്ക് ഇന്ന് രാവിലെയാണ്  ബിജെപി ഭരിക്കുന്ന മുന്‍സിപ്പല്‍ കോര്‍പറേഷന്‍ അധികൃതര്‍ ബുള്‍ഡോസറുമായി എത്തിയത്. ഇതിനെതിരെ നാട്ടുകാർ പ്രതിഷേധിച്ചതോടെ അധികൃതർ ദില്ലി പൊലീസിനെ കൊണ്ടുവന്നു. തുടർന്ന് കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിയും കൂടെ രംഗത്തെത്തിയതോടെ പ്രതിഷേധം ശക്തമാവുകയും, നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവെയ്ക്കുകയുമായിരുന്നു.